ഇടുക്കി ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകള്‍, എട്ടു ബ്ലോക്കുകള്‍, 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, രണ്ട് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 10 കേന്ദ്രങ്ങളിലായി നാളെ നടക്കും.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എല്ലാം സജ്ജമാണെന്നു വരണാധികാരിയായ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. വിവരങ്ങള്‍ തത്സമയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ കൗണ്ടിംഗ് സ്റ്റേഷനുകളിലും മീഡിയാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണും.കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

🔷ജില്ലയിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങള്‍:🔷

മുനിസിപ്പാലിറ്റി

1. തൊടുപുഴ -സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തൊടുപുഴ

2. കട്ടപ്പന – ഇഎം എച്ച്എസ്എസ് കട്ടപ്പന

ബ്ലോക്ക് പഞ്ചായത്ത്

1. അടിമാലി – ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി

2. ദേവികുളം – ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍

3. നെടുങ്കണ്ടം – സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം,

4. ഇളംദേശം – സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍

5. ഇടുക്കി – മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി, പൈനാവ്

6. കട്ടപ്പന – പാരിഷ് ഹാള്‍ സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് കട്ടപ്പന

7. തൊടുപുഴ – സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ തൊടുപുഴ

8. അഴുത – മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുട്ടിക്കാനം.

ചിത്രം:
നാളെ വോട്ടെണ്ണല്‍ നടക്കുന്ന പൈനാവ് എം ആര്‍ എസ്.

#LSGElection2020
#idukkidistrict
#iprdidukki
#counting