തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം തല്‍സമയം ലഭ്യമാക്കി കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ മീഡിയ സെന്റര്‍. എന്‍.ഐ.സി മുഖേന ട്രെന്‍ഡ്‌സ് വെബ്‌സൈറ്റിന്റെ പ്രത്യേക ലൈന്‍ ലഭ്യമാക്കി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കാനും സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍ നല്‍കാനും കഴിഞ്ഞു. ആദ്യ ഫലസൂചനകള്‍ മുതല്‍ തന്നെ അപ്‌ഡേഷനുകള്‍ ലഭ്യമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സജ്ജീകരണം ഒരുക്കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. രാജന്‍, അഡീഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
