വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി-ജന്തുജാലങ്ങൾക്ക് (സി.ഐ.റ്റി.ഇ.എസ് അനുബന്ധം I, II, & III എന്നിവയിൽ ഉൾപ്പെട്ടവ മാത്രം) രജിസ്‌ട്രേഷൻ ലഭിക്കാനായി അപേക്ഷക്കാനുള്ള തീയതി 2021 മാർച്ച് 15 വരെ ദീർഘിപ്പിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

വിദേശ പക്ഷി-ജന്തുജാലങ്ങൾ കൈവശമുള്ളവരും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവരുമായ വ്യക്തികൾക്ക് www.parivesh.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.