തിരുവനന്തപുരം: 1999 ജനുവരി ഒന്നുമുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സൈനികക്ഷേമ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായ വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍ ഐ.ഡി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2020 വരെ രേഖപ്പെടുത്തിയിട്ടുള്ള പുതുക്കാന്‍ താത്പര്യമുള്ളവര്‍ അപേക്ഷയും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം 2021 ഫെബ്രുവരി 28ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
