തിരുവനന്തപുരം: കെ-മാറ്റ്(കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശന പരീക്ഷയ്ക്കായി കിക്മയുടെ(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്) നേതൃത്വത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് പരിശീലനം ലഭിക്കുക. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 8547618290 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.