പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 ഫെബ്രുവരിയില്‍ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ചോദ്യ പേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ലയും/താലൂക്കും മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ യൂസര്‍ ഐഡി. മൊബൈല്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യ പേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ലയും/താലൂക്കും എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ ഡിസംബര്‍ 21 ന് അഞ്ചിനു മുമ്പായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഇടുക്കി ജില്ലാ ഓഫീസര്‍ക്ക് ലഭിക്കത്തക്കവിധത്തില്‍ ഇ-മെയില്‍ (doidk.psc@kerala.gov.in)/ തപാല്‍ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 21 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.