തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും.  ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത.  അവസാന തീയതി 2021 ജനുവരി 30.  പ്രായപരിധി 30 വയസ്സ്.  താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.  ksg.keltron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും.  ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാണ്.  വിശദവിവരങ്ങള്‍ക്ക് 8137969292.