തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാർഡ് ഉള്ളവർക്ക് അഞ്ച് ലക്ഷം രൂപയുടേയും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ള രോഗികൾക്ക് കാസ്പ്, കെ ബി എഫ് പദ്ധതിയുടേയും സേവനം ഈ സഹായ കേന്ദ്രത്തിൽ നിന്നും ലഭിക്കും.

ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ ടി വി സതീശനും ആശുപത്രി സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണനും ചേർന്ന് സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ നിഷ എം ദാസ്, ആർ എം ഒ ഡോ സി പി മുരളി, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ല കോർഡിനേറ്റർ റെനി കുരിയാക്കോസ്, നഴ്സിംഗ് ഓഫീസർ സബിത, പി ആർ ഒ അജയ് തുടങ്ങിയവർ പങ്കെടുത്തു.