തൃശൂര്‍: ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ (മെറിറ്റ്) വിഭാഗങ്ങളായി ഡി എൽ എഡ് പ്രവേശനത്തിന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ സംവരണത്തിനായുള്ള നിശ്ചിത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 30നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാക്കണം. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2360810
