തിരുവനന്തപുരം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. തീയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവ അംഗീകൃത പഠനകേന്ദ്രങ്ങളിലാകും നടത്തുക.  അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0417-2325101, 2325102, www.srccc.in.