ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നത്.
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ജില്ലയിലെ 437 കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ 504 മദ്യഷാപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 157 മദ്യസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 829 റെയിഡുകള്‍ ഈ കാലയളവില്‍ നടത്തി. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയിഡും സംഘടിപ്പിച്ചു. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 875 കേസുകളും 162 അബ്കാരി കേസുകളും 45 എന്‍ഡിപിഎസ് കേസുകളും എടുത്തു.  5540 ലിറ്റര്‍ വാഷ്, 554.54 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 76.605 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 69 ലിറ്റര്‍ ചാരായം, 44.210 ലിറ്റര്‍ ബിയര്‍, ഒമ്പത് ലിറ്റര്‍ കള്ള്, 186.376 കി. ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ 9.169 കി. ഗ്രാം കഞ്ചാവ് 45.31 ഗ്രാം  എംഡിഎംഎ, 42.28 ഗ്രാം ചരസ്, 10.55 ഗ്രാം കൊക്കൈയിന്‍, 23 ഗ്രാം ഹാഷിഷ്,  83 മി. ഗ്രാം ആംഫറ്റമിന്‍,തുടങ്ങിയവയും ഏഴ് വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.
എ ഡി എം ഇപി മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍
ഡിവിഷനല്‍  കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസ് കണ്ണൂര്‍- 04972 706698, ടോള്‍ ഫ്രീ നമ്പര്‍- 155358, താലൂക്ക് തല കണ്‍ട്രോള്‍ റൂം എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കണ്ണൂര്‍- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി- 04902 472205, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ കണ്ണൂര്‍- 9496002873, 04972 749500, എക്സൈസ് സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍, സ്പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍- 9400069698, 04972 749500, എക്സൈസ് സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍ കണ്ണൂര്‍-  9400069693, 04972 749973, എക്സൈസ് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ – 9400069701, 04972 749971, എക്സൈസ് ഇന്‍സ്പെക്ടര്‍ പാപ്പിനിശ്ശേരി- 9400069702, 04972 789650, എക്സൈസ് സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്- 9400069695, 04602 201020, എക്സൈസ് ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്- 9400069704, 04602 203960, എക്സൈസ് ഇന്‍സ്പെക്ടര്‍ ആലക്കോട്-9400069705, 04602 256797, എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകണ്ഠാപുരം- 9400069706, 04602 232697, എക്സൈസ് ഇന്‍സ്പെക്ടര്‍ പയ്യന്നൂര്‍- 9400069703, 04985 202340, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂത്തുപറമ്പ്- 9400069696, 04902 362103, എക്സൈസ് ഇന്‍സ്പെക്ടര്‍ തലശ്ശേരി- 9400069712, 04902 359808, എക്സൈസ് ഇന്‍സ്പെക്ടര്‍ കൂത്തുപറമ്പ- 9400069707, 04902 365260, എക്സൈസ് ഇന്‍സ്പെക്ടര്‍ പിണറായി-9400069711, 04902 383050, എക്സൈസ് ഇന്‍സ്പെക്ടര്‍ ന്യൂമാഹി- 04902 335000, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിട്ടി- 9400068959, 04902 472205, എക്സൈസ് ഇന്‍സ്പെക്ടര്‍ മട്ടന്നൂര്‍- 9400069709, 04902 473660, എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരിട്ടി- 9400069710, 04902 494666, എക്സൈസ് ഇന്‍സ്പെക്ടര്‍ പേരാവൂര്‍- 9400069708, 04902 446800, എക്സൈസ് ഇന്‍സ്പെക്ടര്‍ കൂട്ടുപുഴ- 9400069713, 04902 421441.