ജില്ലയില്‍ ശനിയാഴ്ച 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്, കുളക്കട, ഇളമ്പള്ളൂര്‍, ഓച്ചിറ ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും, സമ്പര്‍ക്കം വഴി 353 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. വടക്കേവിള-അഞ്ച്,   കടവൂര്‍, ശക്തികുളങ്ങര പ്രദേശങ്ങളില്‍ നാലുവീതവും ഇരവിപുരം, കാവനാട് ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ആറ്, പുനലൂര്‍-നാല്, പരവൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്-135, കുളക്കട-16, ഇളമ്പള്ളൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ 10 വീതവും കുണ്ടറ-ഒന്‍പത്, കൊറ്റങ്കര-എട്ട്, നെടുമ്പന, ഏരൂര്‍, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചുവീതവും ശാസ്താംകോട്ട, പന്മന, തൊടിയൂര്‍, തൃക്കരുവ, കരവാളൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ നാലുവീതവും മൈലം, പേരയം, പട്ടാഴി വടക്കേക്കര, തലവൂര്‍, എഴുകോണ്‍, ഇടമുളയ്ക്കല്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.