ജില്ലയില്‍ ഞായറാഴ്ച 501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 185 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍, തഴവ, തൃക്കോവില്‍വട്ടം, മൈനാഗപ്പള്ളി, ശൂരനാട് സൗത്ത്, പൂയപ്പള്ളി, തൊടിയൂര്‍, വെളിനല്ലൂര്‍, പട്ടാഴി വടക്കേക്കര, ആദിച്ചനല്ലൂര്‍, എഴുകോണ്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 484 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 55 പേര്‍ക്കാണ് കോവിഡ് രോഗബാധ. കാവനാട്-എട്ട്, പള്ളിമുക്ക്, ആശ്രാമം ഭാഗങ്ങളില്‍ നാലുവീതവും പുന്തലത്താഴം, കിളികൊല്ലൂര്‍, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-24, പുനലൂര്‍-15, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍-35, തഴവ-24, തൃക്കോവില്‍വട്ടം-23, മൈനാഗപ്പള്ളി, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ 17 വീതവും പൂയപ്പള്ളി-15, തൊടിയൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 12 വീതവും പട്ടാഴി വടക്കേക്കര, ആദിച്ചനല്ലൂര്‍, എഴുകോണ്‍ എന്നിവിടങ്ങളില്‍ 11 വീതവും തലവൂര്‍, ശൂരനാട് നോര്‍ത്ത്, ഏരൂര്‍ ഭാഗങ്ങളില്‍ ഒന്‍പത് വീതവും വെസ്റ്റ് കല്ലട, തെക്കുംഭാഗം, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ എട്ടുവീതവും കരീപ്ര, പത്തനാപുരം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും മേലില, കടയ്ക്കല്‍, ഓച്ചിറ, അഞ്ചല്‍, ചിതറ, പോരുവഴി ഭാഗങ്ങളില്‍ ആറുവീതവും വിള ക്കുടി, വെളിയം, ചാത്തന്നൂര്‍, കുളക്കട, ഉമ്മന്നൂര്‍, അലയമണ്‍, ഇളമാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും കരവാളൂര്‍, മയ്യനാട്, പവിത്രേശ്വരം, പന്മന, പനയം, കൊറ്റങ്കര, കുലശേഖരപുരം എന്നിവിടങ്ങളില്‍ നാലുവീതവും മൈലം, പെരിനാട്, തേവലക്കര, തെന്മല, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.