മന്ത്രി ഇ. ചന്ദ്രശേഖരന് ഇന്ന് ഉദ്ഘാടനം ചെയ്യും
കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ആധുനിക സൗകര്യങ്ങളോടെ കോട്ടയം കളക്ടറേറ്റില്‍ ആരംഭിച്ച ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റ്ററിന്റെ ഉദ്ഘാടനം റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ തോമസ് ചാഴികാടന് എം.പി. അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ഹസാര്‍ഡ് അനലിസ്റ്റ് അതുല്യ തോമസ് തുടങ്ങിയവര്‍ സംസാരിക്കും.
കണ്ട്രോള് റൂം, ഇന്‍സിഡന്റ് കമാന്‍ഡറുടെ കാബിന്, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കുള്ള റസ്റ്റ് റൂം, പാന്‍ട്രി എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സജ്ജമാക്കിയത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയം സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
അതിവേഗ നെറ്റ് വര്‍ക്ക് സൗകര്യം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ഹോട്ട് ലൈന്‍ കണക്ഷന്, സാറ്റലൈറ്റ് ഫോണ്‍, പോലീസ് വയര്‍ലെസ്സ് സംവിധാനങ്ങള്‍, മള്‍ട്ടീമീഡിയ പ്രൊജക്ടര്‍, സ്മാര്‍ട്ട് ടെലിവിഷന്‍ തുടങ്ങിയവയും കേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.