തൃശ്ശൂർ: കുന്നംകുളം താലൂക്കിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ13/01/2021 ബുധനാഴ്ച ഉച്ചയ്ക്ക്
രണ്ടുമണിക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് നടത്തും.പരാതികൾ 30/12/2020 മുതൽ 06/01/2021 വരെ അക്ഷയകേന്ദ്രം വഴി സമർപ്പിക്കണം. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കാം.സി എം ഡി ആർ എഫ്, എൽ ആർ എംകേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കുന്നതല്ല.