ആലപ്പുഴ: കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ജില്ല മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഇതിനായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ സ്ഥപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട (eo-win) പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ആയൂര്‍വേദ, ഹോമിയോ ആരോഗ്യ കേന്ദ്രങ്ങള്‍, രജിസ്റ്റേഡ് സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, എക്‌സറെ, സ്‌കാനിങ്ങ് സെന്ററുകള്‍ , ലാബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നത്. ഡിസംബര്‍ 31 നു മുന്‍പ് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു