പത്തനംതിട്ട:ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 31 ന് ഉച്ചയ്ക്ക് 12 ന്് നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0468 2263636
