കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച ബി.എസ്.സി നേഴ്‌സിംഗ് (ആയൂര്‍വേദം), ബി.ഫാം (ആയൂര്‍വേദം) എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം ഡിസംബര്‍ 31നകം കോളേജില്‍ ഹാജരായി പ്രവേശനം നേടണം.
