തൃശ്ശൂർ: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ മരിച്ച കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം സർക്കാർ നൽകും. ദമ്പതികൾ മരിക്കാനിടയായ സംഭവം ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
