കാസർഗോഡ്: പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. കളക്ടറേറ്റിൽ വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പ്രായമായവർക്കെതിരെയുള്ള അതിക്രമങ്ങൾ പ്രത്യേകമായി പരിഗണിച്ച്, ഇത്തരം പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കും. സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പ്രായവരെ അനാഥാലയങ്ങളിൽ കൊണ്ടുതള്ളുന്ന പ്രവണത കേരളത്തിൽ കൂടി വരികയാണ്. ഇത്തരം ചെയ്തികൾ സാസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അവർ പറഞ്ഞു.

നീലേശ്വരത്തെ വയോധികയെ ഭർതൃ സഹോദരനും ഭാര്യയും മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയിൽ, വയോധികയുടെ വീട് സന്ദർശിച്ച്, അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ വുമൺ പ്രോട്ടക്ഷൻ ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദേശം നൽകി. ഭർത്താവ് മരിച്ച, മൂന്ന് പെൺമക്കളുടെ മാതാവ് കൂടിയായ വയോധിക ഭർത്താവിന് കൂടി അവകാശപ്പെട്ട വീട്ടിൽ താമസിക്കുമ്പോഴാണ്, ഭർതൃ സഹോദരനും ഭാര്യയും കൂടി മാനസികമായി പീഡിപ്പിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഭർതൃസഹോദരനും ഭാര്യയ്ക്കും സ്വന്തമായി വീട് ഉണ്ടായിട്ടും, അവർ അത് വാടകയ്ക്ക് നൽകിരിക്കുകയാണ്. തന്നെ മാനസികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർ കൂടെ താമസിക്കുന്നത് എന്നാണ് വയോധിക പരാതിയിൽ ഉന്നയിക്കുന്നത്.

രണ്ട് ദിവസമായി കളക്ടറേറ്റിൽ നടന്ന അദാലത്തിൽ, രണ്ടാംദിനം, 37 പരാതികൾ പരിഗണിച്ചു. ഇതിൽ 15 പരാതികൾ പരിഹരിച്ചു. അഞ്ച് പരാതികളിൽ വനിതാ കമ്മീഷൻ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി. അവശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിതാ കമ്മീഷൻ അംഗം ഇ.എം രാധ, ഷാഹിദാ കമാൽ എന്നിവർ നേതൃത്വം നൽകി. കാസർകോട് വനിതാ സെൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് സി ഭാനുമതി, അഭിഭാഷകരായ പി. സിന്ധു, രേണുകാദേവി, സീനിയർ സി പി ഒ പി ശാന്ത, സി പി ഒ ജയശ്രീ, കൗൺസിലർ രമ്യ എന്നിവർ അദാലത്ത് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

നിസ്സാരകാര്യങ്ങൾക്ക് സമീപിക്കരുത്: വനിതാ കമ്മീഷൻ

അയൽവാസികളുമായുള്ള നിസ്സാര തർക്കത്തിന്റെ പേരിൽ വനിതാ കമ്മീഷനെ സമീപക്കരുതെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. അയൽവാസികൾ തമ്മിലുള്ള നിസ്സാര തർക്കം ഊതിവീർപ്പിച്ച്,പരാതിയുമായി വനിതാ കമ്മീഷന് മുമ്പിൽ എത്തുന്ന പ്രവണത ഏറി വരികയാണ.് ഇത്തരം അടിസ്ഥാനരഹിതമായ പരാതികൾ കേൾക്കാൻ വനിതാ കമ്മീഷൻ സമയം ചെലവഴിക്കുമ്പോൾ, കമ്മീഷന്റെ വിലപ്പെട്ട സമയമാണ് പാഴാകുന്നത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഗാർഹീക പീഡനം പോലുള്ള ഗൗരവകരമായ പരാതികൾക്കാണ് വനിതാ കമ്മീഷൻ പ്രാധാന്യം നൽകുതെന്നും അവർ പറഞ്ഞു. കളക്ടറേറ്റിൽ നടത്തിയ അദാലത്തിന്റെ രണ്ടാം ദിനത്തിൽ, ഇത്തരം നാലോളം നിസ്സാര അതിർത്തി തർക്ക പരാതി ലഭിച്ചിരുന്നതായി അവർ അറിയിച്ചു.

27 പരാതികൾ പരിഹരിച്ചു

നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കളക്ടറേറ്റിൽ നടത്തിയ വനിതാ കമ്മീഷന്റെ രണ്ട് ദിവസത്തെ അദാലത്തിൽ 27 പരാതികൾ പരിഹരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തിൽ 74 പരാതികളാണ് പരിഗണിച്ചത് .ഇതിൽ ഒൻപത് പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി.കോവിഡ് ചട്ടം പാലിച്ചു കൊണ്ടായിരുന്നു അദാലത്ത് നടത്തിയത്. കോവിഡ് സമയത്ത്, ജില്ലയിൽ താരതമ്യേന പരാതി കുറവായിരുന്നുവെന്ന് കമ്മീഷൻ വിലയിരുത്തി. വനിതാ കമ്മീഷ