തൃശ്ശൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വിജയലക്ഷ്മി വിനയചന്ദ്രനെ തിരഞ്ഞെടുത്തു. മുൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ എന്നിവർ പിന്താങ്ങി. 2015 മുതൽ കല്ലംകുന്ന് ഡിവിഷനിലെ മെമ്പറായിരുന്നു വിജയലക്ഷ്മി. ഈ വർഷവും അതേ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ പട്ടികജാതി വികസന ഓഫീസർ സന്ധ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.