333 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബര് 30) 338 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 108 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 5 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 333 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 35 പേര്
കരിമ്പ സ്വദേശികൾ – 17 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 16 പേർ
വടക്കഞ്ചേരി സ്വദേശികൾ – 16 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ – 14 പേർ
ഒറ്റപ്പാലം സ്വദേശികൾ – 13 പേർ
മലമ്പുഴ സ്വദേശികൾ – 12 പേർ
ചിറ്റൂർ തത്തമംഗലം നഗരസഭ, വടകരപ്പതി സ്വദേശികൾ – 11 പേർ വീതം
കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ – 10 പേർ വീതം
കുമരംപുത്തൂർ, മുണ്ടൂർ സ്വദേശികൾ -8 പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, നെല്ലായ സ്വദേശികൾ -7 പേർ വീതം
എലപ്പുള്ളി, കണ്ണാടി, മുതലമട, നെന്മാറ, ഷോർണൂർ സ്വദേശികൾ – 6 പേർ വീതം
നാഗലശ്ശേരി, നല്ലേപ്പിള്ളി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ – 5 പേർ വീതം
കൊടുമ്പ്, പട്ടാമ്പി, തെങ്കര സ്വദേശികൾ – 4 പേർ വീതം
അഗളി, അലനല്ലൂർ, അമ്പലപ്പാറ, കടമ്പഴിപ്പുറം, കാവശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ,കുഴൽമന്ദം, പിരായിരി, തേങ്കുറിശ്ശി, വാണിയംകുളം, അകത്തെതറ സ്വദേശികൾ – 3 പേർ വീതം
കാഞ്ഞിരപ്പുഴ, കപ്പൂർ, മുതുതല, പട്ടിത്തറ, പുതുക്കോട്, തിരുവേഗപ്പുറ, തൃത്താല, വെള്ളിനേഴി സ്വദേശികൾ – 2 പേർ വീതം
ആനക്കര, അനങ്ങനടി, ചെർപ്പുളശ്ശേരി, കാരാകുറുശ്ശി, കേരളശ്ശേരി, കൊടുവായൂർ, ലക്കിടിപേരൂർ, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വടവന്നൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4283 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 19 പേര് കോഴിക്കോട്, 62 പേര് തൃശ്ശൂര്, 31 പേര് എറണാകുളം, 109 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.