എറണാകുളം: കോവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വിവേക് കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാക്സിൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ, വാക്സിനേഷൻ സൈറ്റ് സജ്ജീകരിക്കേണ്ട വിധം, കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള വാക്സിൻ വിതരണം, ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയെ സംബദ്ധിച്ചായിരുന്നു പരിശീലനം. സ്റ്റേറ്റ് സർവൈലൻസ് ഓഫീസർ ഡോ. പ്രതാപ ചന്ദ്രൻ, കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ്, എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീമതി ശ്രീജ, യു എൻ ഡി പി ഡിസ്ട്രിക്ട് മാനേജർ ശ്രീ. വൈശാഖ് എന്നിവർ ക്ലാസുകൾ എടുത്തു ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ്. ഇതുവരെ 37000 ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്.
