കൊച്ചി: ആലുവ സബ് ജയില്‍ റോഡിലെ ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്കും. റെയില്‍വേ -അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗ്രൂപ്പ് ഡി, പി എസ് സി – എല്‍ ഡി സി ഖാദി ബോര്‍ഡ് (221/16), ലബോറട്ടറി അസിസ്റ്റന്റ് (41/2017), പ്രൊസസ്സ് സെര്‍വര്‍ (353/16) എന്നീ തസ്തികളിലേക്കുള്ള പരീക്ഷകള്‍ക്കാണ് പരിശീലനം.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 400 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 30-ന് മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 0484-2623304.