തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായി ജനുവരി നാലിന് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുമെന്ന് സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു. രാവിലെ 11മുതല്‍ ഒരുമണിവരെ ഓണ്‍ലൈനായാണ് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. സെക്രട്ടറിമാര്‍ കൃത്യമായി ഓറിയന്റേഷന് പങ്കെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു
