ജില്ലയിലെ  വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടത്തുന്ന പിഎസ് സി , ബാങ്ക് കോച്ചിംഗ് ക്ലാസുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു.  മൂന്നുമാസത്തെ  ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ടൈലറിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ  കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം.  അര്‍ഹരായ വിമുക്തഭടന്മാരും വിമുക്തഭട വിധവകളും  അവരുടെ ആശ്രിതരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഈ മാസം  28 നകം   ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും  സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 04994 256860.