ആലപ്പുഴ : കോവിഡ് പരിശോധനകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ സ്വകാര്യ ലബോറട്ടറികൾ ഇടാക്കാവൂ എന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയ്ക്കുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പി പി ഇ കിറ്റ് അടക്കം ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാർജുകളും ഉൾപ്പെടെയാണ് പുതുക്കിയ നിരക്ക്.

ഈ ഉത്തരവ് പ്രകാരം ഉള്ള നിരക്കുകൾ മാത്രമേ ജില്ലയിലെ മെഡിക്കൽ ലാബുകൾ ഈടാക്കാവൂ എന്നും കൂടുതൽ നിരക്ക് ഈടാക്കുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

പുതുക്കിയ നിരക്കുകൾ ഇങ്ങനെ…

1. ആർ ടി പി സി ആർ ( ഓപ്പൺ സിസ്റ്റം) – 1500 രൂപ

2. എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് – 2500 രൂപ

3. ട്രൂ നാറ്റ് ടെസ്റ്റ് – 1500 രൂപ

4. ആർടി- ലാമ്പിന് – 1150 രൂപ

5. റാപിഡ് ആന്റിജൻ ടെസ്റ്റ് – 300 രൂപ.