എറണാകുളം:കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള നടപടികൾ ജില്ലയിൽ പുരോഗമിച്ചു വരുന്നു.64000 ത്തിലധികം ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ഇതുവരെ 47000 ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു.ജില്ലയിൽ വാക്സിൻ സംഭരണത്തിനായി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയുടെയും, കാരുണ്യ ഫാർമസിയുടെ വാക്സിൻ സ്റ്റോറും, ആലുവ ജില്ലാ ആശുപത്രിയുടെ വാക്സിൻ സ്റ്റോറ്റിലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.കൂടാതെ ഇടപ്പളളി റീജിയണൽ വാക്സിൻ സ്റ്റോറിലും വാക്സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വാക്സിനേഷനാവശ്യമായ കോൾഡ് ചെയിൻ ഐറ്റംസ് ഐ.എൽ.ആർ, വാക്സിൻ കാരിയറുകൾ, കോൾഡ് ബോക്സ്, ഐസ് പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.
വാക്സിൻ നൽകുന്നത് സംബന്ധിച്ചും സംഭര ണം, വാക്സിനേഷൻ ബൂത്തുകളുടെ ക്രമീകരണം, തുടങ്ങിയ അനുബന്ധ വിഷയങ്ങളിലും ജില്ലാതലത്തിൽ പരിശീലകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമുള്ള പരിശീലനം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായി വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ട് ജില്ലാതലകർമ്മസമതി യോഗം ഡിസംബർ 23 ന് ചേർന്നിരുന്നു. തുടർന്ന് ബ്ലോക്ക്,പഞ്ചായത്ത് തലങ്ങളിലും യോഗം ചേരുന്നതാണ്.