പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തയാറാക്കിയ 2021 വര്‍ഷത്തെ ആരോഗ്യ കലണ്ടര്‍, ആരോഗ്യ, സാമൂഹിക നീതി, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന് കലണ്ടര്‍ കൈമാറിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത്, കണ്‍സള്‍ട്ടന്റ് എന്‍ജിനിയര്‍ ടോം തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രധാന സേവനങ്ങളായ ആര്‍ദ്രം മിഷന്‍, ഹൃദ്യം, ഇ-സഞ്ജീവിനി, അമ്മയും കുഞ്ഞും പദ്ധതി,ശിശു ആരോഗ്യ പദ്ധതികള്‍, കോവിഡ് പ്രതിരോധം രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, തുടങ്ങിയവയെക്കുറിച്ച് കലണ്ടറില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പ്രധാന ആരോഗ്യ ബോധവല്‍ക്കരണ ദിനങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കലണ്ടര്‍ പ്രദര്‍ശിപ്പിക്കും.