ധനകാര്യ വകുപ്പില്‍ നടക്കുന്ന വിവിധ ഇ -ഗവേണന്‍സ് പദ്ധതികളിലേക്ക് സോഫ്ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍, ടെസ്റ്റര്‍ ഒഴിവുകളില്‍ യോഗ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പാനല്‍ തയ്യാറാക്കുന്നത്.
പ്രോഗ്രാമറിന് യോഗ്യത: എം.സി.എ/ബി.ടെക്/എം എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്).  അറിവ് അഭികാമ്യമായ മേഖലകള്‍:  JAVA/J2EE, EClipse, MySQL, jasper reports, Struts, Soap, AJAX, jQuery, Java Script,  HTML and Joomla.
ടെസ്റ്ററിന് അറിവ് അഭികാമ്യമായ മേഖലകള്‍: Open Source testing tools (Selenium Webdriver/testNG/JUnit/Cucumber) Load Runner/good knowledge in SQL/Functional testing Knowledge/Test estimation techniques and develop Schedules, ability to create test plans, test and Defect Management.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം താഴെപറയുന്ന വിലാസത്തില്‍ മെയ് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിലാസം: പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ (ഐടി-സോഫ്ട്‌വെയര്‍) വകുപ്പ്, ഡി.പി.സി ബില്‍ഡിംഗ്, കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പാളയം, തിരുവനന്തപുരം.  ഇമെയില്‍: info.fin@kerala.gov.in