നെയ്യാർഡാമിലെ നാഷണൽ ഫിഷ് സീഡ് ഫാമിലേയ്ക്ക് 2018-19 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ജില്ലക്കാരായവരിൽ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഫിഷറീസ് സയൻസിലോ സുവോളജിയിലോ ബിരുദാനന്തരബിരുദവും പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്കാണ് മുൻഗണന.  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മേയ് രണ്ടിന് രാവിലെ 11 നും 3.30 നുമിടയിൽ മണക്കാടുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 0471 2450773, 0471 2464076.