സാഹിത്യതല്‍പരരായ പട്ടികവിഭാഗക്കാര്‍ക്ക് സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18ന് മുകളില്‍ പ്രായമുള്ള പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് വിഭാഗങ്ങളിലെ അഞ്ച് പേര്‍ക്കും പങ്കെടുക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/ പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം.

അപേക്ഷാഫോം www.scdd.kerala.gov.in ലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും. ഫോണ്‍: 0471-2315375. ഇ-മെയില്‍: cposcdd@gmail.com.