പാലക്കാട്:   സ്റ്റേറ്റ് റിസോഴ്‌സ് സെന്റര് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകള് നടത്തുന്നതിന് താത്പര്യമുള്ള കമ്പ്യൂട്ടര് സ്ഥാപനങ്ങള്ക്ക് സ്റ്റഡി സെന്ററുകള് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ( ഡി.സി.എ) , സര്ട്ടിഫിക്കറ്റ് ഇന് ഡേറ്റ എന്ട്രി ഓപ്പറേറ്റര് (സി.ഡി. ഇ.ഒ), സര്ട്ടിഫിക്കറ്റ് ഇന് വേര്ഡ് പ്രോസസ്സിംഗ് (സി. ഡബ്ലു.പി) സര്ട്ടിഫിക്കറ്റ് ഇന് ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് (സി.ഡി.റ്റി. പി), സര്ട്ടിഫിക്കറ്റ് ഇന് ഫിനാന്ഷ്യല് അക്കൗണ്ടിംഗ് (സി.എഫ്. എ)എന്നീ കോഴ്‌സുകളാണ് നടത്തുന്നത്.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച് വിശദ വിവരങ്ങള് കൂടി നല്കണം. കൂടുതല് വിവരങ്ങള്ക്ക് www.srccc.in സന്ദര്ശിക്കുക. ഫോണ് – 9447989399