മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്സ്മാന്‍ തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍സ്/ ഡീസല്‍ മെക്കാനിക്ക്, കമ്പ്യൂട്ടര്‍ അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.സി/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും.

യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അനുബന്ധ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ചക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും കൊണ്ടു വരണം. ഫോണ്‍: 0487 2333290.