കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. ക്ഷേമനിധി അംശാദായം ഒടുക്കുവാനുളള അവസാന തീയതി മാര്‍ച്ച് 31 വരെയും, ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം അടയ്ക്കാനുളള അവസാന തീയതി മാര്‍ച്ച് 31 വരെയും നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസര്‍ അറിയിച്ചു.
