പത്തനംതിട്ട:  ഡല്‍ഹിയില്‍ ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ പത്തനംതിട്ട ജില്ലയിലെ എസ്. മുംതാസ് യോഗ്യത നേടി. ജനുവരി അഞ്ചിനു നടന്ന സ്റ്റേറ്റ് ലെവല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം മുംതാസിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുംതാസ് സംസാരിക്കും.

വിവിധ വിഷയങ്ങളില്‍ നടക്കുന്ന പ്രസംഗ മത്സരത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും. മുംതാസ് പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയും ഈരാറ്റുപ്പേട്ട സെന്റ് ജോര്‍ജ് കോളജ് ബിഎ ഇംഗ്ലീഷ്-വൊക്കേഷണല്‍ ടീച്ചിംഗ് കോഴ്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്. നെഹ്റു യുവ കേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.