തൃശൂർ: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. കോവിഡ് മഹാമാരിയില്‍ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്.പഞ്ചായത്തിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാര്‍ക്കും പരിശീലനം നല്‍കും. 22 പേരാണ് നിലവില്‍ ആശാവര്‍ക്കര്‍മാരായി പുന്നയൂര്‍ക്കുളത്ത് സേവനമനുഷ്ഠിക്കുന്നത്. അണ്ടത്തോട് അക്ഷയ കേന്ദ്രത്തിലാണ് പരിശീലന ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ പി എസ് അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ പഞ്ചായത്ത് അംഗങ്ങളും ആശാവര്‍ക്കര്‍മാരും പങ്കെടുത്തു.
