വിദ്യാര്‍ഥികളില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജാതി മത വിഭാഗീയ ചിന്തകള്‍ ശക്തിപ്പെട്ടു വരുന്ന പുതിയ കാലത്ത് കുട്ടികളെ മനുഷ്യരായി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചാല ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ അധ്യക്ഷനായിരുന്നു. സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി പുരുഷോത്തമന്‍ പരിപാടി വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി.യു., രമേശന്‍ എസ് എസ് എ ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ കെ.ആര്‍ അശോകന്‍, ബിപിഒ കൃഷ്ണന്‍കുറിയ എന്നിവര്‍ പ്രസംഗിച്ചു. കേവലമായ ആശയ ചര്‍ച്ചകള്‍കപ്പുറം വരും വര്‍ഷം ഓരോ സ്‌കൂളിനേയും ക്ലാസിനേയും കുട്ടിയേയും മികവിലെത്തിക്കാനുള്ള കര്‍മ്മപദ്ധതികളാണ് ഈ വര്‍ഷത്തെ പരിശീലനത്തിന്റെ ഉള്ളടക്കം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 7145 അധ്യാപകര്‍ പങ്കെടുക്കുന്ന ആദ്യ ബാച്ച് പരിശീലനം എട്ട് ദിവസം നീണ്ടു നില്‍ക്കും.