കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ 45 കിലോഗ്രാം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൈസൂരില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രഭാകരനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. രണ്ട് ട്രോളി ബാഗില്‍ നിറച്ചനിലയില്‍ ആയിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവ കടത്തിയ ആളെ കണ്ടെത്താനായില്ല. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അശോകന്‍ കല്ലോരാന്‍, പ്രമോദ്.കെ.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ശങ്കര്‍, ദിനേശന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.