ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റ് & കോവിഡ് സെന്റിനൽസ് മാരെ പോലീസ് സ്റ്റേഷൻ പരിധിയുടെ അടിസ്ഥാനത്തിൽ 5/01/2021 മുതൽ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

സെക്ടറൽ മജിസ്ട്രേറ്റ്മാരുടെ ചുമതലകൾ

പുതുതായി നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തനപരിധിയിലുള്ള ചെറുതും വലുതുമായ മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുഇടങ്ങൾ, ബാങ്കുകൾ സ്വകാര്യ / സർക്കാർ , അർധ സർക്കാർ , സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നില്ല എന്നും, സാമൂഹികം അകലം പാലിക്കുന്നു എന്നും, മാസ്ക്കുകൾ ധരിക്കുന്നുണ്ട് എന്നും ബ്രേക്ക് ദി ചെയിൻ സംവിധാനം സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട് എന്നും ഉറപ്പാക്കണം. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് റെഗുലേഷൻ 2020,ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ദൈനംദിനം ജില്ലാ കളക്ടർ ഏൽപ്പിക്കുന്ന പ്രവർത്തികൾ കൃത്യമായി നിർവഹിക്കേണ്ടതാണ്. സെക്ടറൽ മജിസ്ട്രേറ്റ് മാരുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ആലപ്പുഴ സബ് കളക്ടർ നിർവഹിക്കും.

ജില്ലയിൽ നിയോഗിക്കപ്പെട്ട സെക്ടർ മജിസ്ട്രേറ്റ് മാരുടെ വിവരങ്ങൾ

അരൂർ, കുത്തിയതോട്, പൂച്ചാക്കൽ – ശ്രീജ.പി ഐ സി ഡി എസ് പ്രോജക്ട് ഓഫീസർ പാണാവള്ളി – 9995540164

പട്ടണക്കാട്, ചേർത്തല, അർത്തുങ്കൽ – ജോയ്മോൻ പി. ആർ – സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊമേഷ്യൽ ടാക്സ് ഓഫീസ് കുത്തിയതോട്- 8848582530

മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി- കെ. എസ് വിനയകുമാർ – അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് കഞ്ഞിക്കുഴി- 9747009727

ആലപ്പുഴ സൗത്ത്, ആലപ്പുഴനോർത്ത്, പുന്നപ്ര – സുൽഫി എം.എ -ജൂനിയർ ജിയോസൈസിസ്റ്റ് ഗ്രൗണ്ട് വാട്ടർ വകുപ്പ് ആലപ്പുഴ – 9495440158

അമ്പലപ്പുഴ, നെടുമുടി, പുളിങ്കുന്ന് – രാജ്. ജെ- അസിസ്റ്റന്റ് എൻജിനീയർ ഇറിഗേഷൻ സെക്ഷൻ ഓഫീസ് തെക്കേക്കര മങ്കൊമ്പ് – 9995540344

രാമങ്കാരി, കൈനടി – അജു ജോൺ മത്തായി- അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ചമ്പക്കുളം – 9447465365

ഹരിപ്പാട്, തൃക്കുന്നപ്പുഴ, വിയപുരം – സജിലാൽ പി.കെ- സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് ഹരിപ്പാട് – 9495556874

കായംകുളം, കനകക്കുന്ന്, കരീലകുളങ്ങര – ഓമനക്കുട്ടൻ.റ്റി- അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേറ്റ് ടാക്സ് ഓഫീസ് കായംകുളം – 9400478940

എടത്വ, മാന്നാർ അനിൽകുമാർ എൻ. ജി- സീനിയർ സൂപ്രണ്ട് എ ഇ ഒ തലവടി, – 9495034518

ചെങ്ങന്നൂർ, വെണ്മണി – രാജേഷ് കെ.ആർ- ഡിവിഷണൽ അക്കൗണ്ടന്റ് മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ – 9447504093

മാവേലിക്കര, കുറത്തികാട് – രാജേഷ്.ആർ- എസ്. സി ഡെവലപ്മെന്റ് ഓഫീസർ മാവേലിക്കര – 9497636223

വള്ളിക്കുന്നം, നൂറനാട് – അശോക് കുമാർ. ആർ- അസിസ്റ്റന്റ് എൻജിനീയർ പിഡബ്ല്യുഡി മെക്കാനിക്കൽ ഡിവിഷൻ മാവേലിക്കര- 9447450121