പാലക്കാട്:ചിറ്റൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി എട്ടിന് രാവിലെ 11 ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ 04923222174, 9400006486.
