കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ജനുവരി 10 മുതൽ 16 വരെ സംപ്രേഷണം ചെയ്യും.  സെൻട്രൽ ഹാൾ, കേരള ഡയലോഗ് എന്നീ പരിപാടികളുടെ സമയക്രമമായി.  സെൻട്രൽ ഹാൾ പരിപാടിയിൽ തോമസ് ജേക്കബുമായി സുരേഷ്‌കുറുപ്പ് എം.എൽ.എയും വെങ്കിടേശ്വരൻ രാമകൃഷ്ണനും നടത്തിയ അഭിമുഖമാണ്. വെറ്റ്ലാന്റ് ഒന്നാം ഭാഗമാണ് കേരള ഡയലോഗ് പരിപാടിയിൽ സംപ്രേഷണം ചെയ്യുന്നത്.

സെൻട്രൽ ഹാൾ-തോമസ് ജേക്കബുമായുള്ള അഭിമുഖം -സമയക്രമം: ജനുവരി പത്തിന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 11 ന് പുലർച്ചെ 12.30-1 നും (പുന:സംപ്രേഷണം)
11 ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും 13 ന് രാത്രി 11.30-12.00 നും (പുന:സംപ്രേഷണം), ജനുവരി 12ന് കൈരളി ന്യൂസിൽ  വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം). കേരളവിഷനിൽ ജനുവരി 14ന് രാത്രി 8.00-8.30 നും 15ന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ 16ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).
കേരള ഡയലോഗ്-സമയക്രമം: ജനുവരി പത്തിന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി.വി. വൈകിട്ട് 6.30-7.00നും, 11ന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയിൽ 11 ന് രാത്രി 8.00-8.30,12 ന് കൈറ്റ് വിക്ടേഴ്സിൽ രാത്രി 9.30-10.00 നും, ജനുവരി 15ന് രാത്രി 9.30-10.00 നും (പുന:സംപ്രേഷണം).  മാതൃഭൂമി ന്യൂസിൽ 13 ന് വൈകിട്ട് 4.30-5.00 നും 14ന് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം).  ദൂരദർശൻ മലയാളത്തിൽ ജനുവരി 14ന് രാത്രി 8.30-9.00 നും 15ന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം),  ജനുവരി 15ന് ന്യൂസ് 18 വൈകിട്ട് 4.30-5.00.