കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഷീന്‍ റൂം ട്രെയിനിയുടെ രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. പട്ടികജാതി, ഈഴവ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളള ഒഴിവുകളുടെ യോഗ്യത റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക് ഐ.ടി.ഐ, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക് ഐ.ടി.ഐ, റഫ്രിജറേഷന്‍ പ്ലാന്റില്‍ കംപ്രസര്‍ ഓപ്പറേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസിളവ് അനുവദനീയം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 17-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.