* പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേയ്ക്ക് ഒഴുകുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ തെളിവാണെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്ലാം പൊതു വിദ്യാലയങ്ങളും നവീകരിക്കും. മാറ്റത്തിനനുസരിച്ച് ക്ലാസ് മുറികളെ സ്മാര്‍ട്ടാക്കുന്നതിനൊപ്പം ഭാഷാ പരിജ്ഞാനവും ഗണിതവും ശാസ്ത്രവുമെല്ലാം ആഴത്തില്‍ പഠിപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കമ്പ്യൂട്ടര്‍ വത്കരിക്കും. അതിന് തുടക്കമിട്ടിരിക്കുകയാണ്. രണ്ട് വര്‍ഷംകൊണ്ട് സര്‍ക്കാര്‍ എല്ലാ മേഖലയിലും വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. ഈ മാറ്റങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
സ്‌കൂളുകള്‍ക്കൊപ്പം ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താഴെ തട്ടിലെ ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ നവീകരിക്കും. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ദേശീയപാത നാലുവരി ആക്കി മാറ്റും. തീരദേശ പാത 12 മീറ്ററാക്കി വീതി കൂട്ടും. സ്ഥലപരിമിതിയുള്ളിടത്ത് മേല്‍പാലങ്ങള്‍ നിര്‍മ്മിക്കും. പൗരാണിക തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ പാതയുടെ നിര്‍മ്മാണം. പാതയുടെ വശങ്ങളില്‍ സൈക്ലിംഗ് ട്രാക്കുകളും നിര്‍മ്മിക്കും. ഇത്തരത്തില്‍ വികസനത്തില്‍ വിവിധ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കൈറ്റ് വിക്‌ടേഴ്‌സ് സി.എം.ഡിയുമായ ഡോ. ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രി മാത്യു ടി. തോമസ്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ ഡി.കെ.മുരളി, ബി.സത്യന്‍, കെ. ആന്‍സലന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ.സുധീര്‍ ബാബു, കൗണ്‍സിലര്‍മാരായ ബിന്ദു, സിന്ധു ശശി, മേടയില്‍ വിക്രമന്‍, ശിവദത്ത്, പ്രതിഭാ വിജയകുമാര്‍, എന്‍. എസ്.ലതാകുമാരി, ജോണ്‍സണ്‍ ജോസഫ്, പൊതുപ്രവര്‍ത്തകരായ ശ്രീകാര്യം അനില്‍, ചന്തവിള മധു, എസ്. മനോഹരന്‍, ആര്‍.ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ സി.കെ.അജിത, ഹെഡ്മിസ്ട്രസ് സബീന ബീഗം, പി.ടി.എ പ്രസിഡന്റ് ജെ. അനില്‍ കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സി.ഇ.ഒ പി. കെ. ജയശ്രീ നന്ദി പറഞ്ഞു.