പാലക്കാട്‌ : സംസ്ഥാന സാക്ഷരതാമിഷന് അതോറിറ്റിയുടെ നേതൃത്വത്തില് ജില്ലയില് നടത്തുന്ന 10-ാം തരം, ഹയര്സെക്കന്ഡറി തുല്യത സമ്പര്ക്കപഠന ക്ലാസ്സുകള് നാളെ മുതല് (ജനുവരി 9) ആരംഭിക്കുമെന്ന് സാക്ഷരതാമിഷന് ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു. പത്താംതരം തുല്യത 14ാ മത് ബാച്ച്, ഹയര്സെക്കന്ഡറി 4, 5 ബാച്ചുകളുടെയും സമ്പര്ക്കപഠന ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്. ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കുഴല്മന്ദം ബ്ലോക്കിലുള്പ്പെട്ട കണ്ണാടി ഹയര്സെക്കന്ഡറി സ്‌കൂളില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള് രാവിലെ 9.30 ന് നിര്വ്വഹിക്കും. കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ദേവദാസ്, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത തുടങ്ങിയവര് പങ്കെടുക്കും, തുടര്ന്ന് ക്ലാസ്സുകള് നടക്കും.