സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ മുഴുവന്‍ സമയ അംഗത്തിന്റെയും (ജനറല്‍) ആലപ്പുഴ ജില്ലാ ഉപഭോക്തൃ പരിഹാര ഫോറത്തില്‍ മുഴുവന്‍ സമയ അംഗത്തിന്റെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 67 വയസ് വരെയോ ആണ്.  അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, മേയ് 30 ന് മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.