തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നിങ്ങനെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ആകെ 41 ഡിവിഷനുകളാണ് വടക്കാഞ്ചേരി നഗരസഭയിലുള്ളത്. 7 വീതം അംഗങ്ങളെ ഓരോ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.വടക്കാഞ്ചേരി നഗരസഭ പുതിയ കാര്യാലയത്തില്‍വെച്ചു നടന്ന തിരഞ്ഞെടുപ്പ് ചടങ്ങില്‍ വരണാധികാരി സി പി വിന്‍സെന്റ് അധ്യക്ഷനായി. ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, മറ്റ് ഡിവിഷണല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
