തൃശ്ശൂർ:വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
വടക്കാഞ്ചേരി ബ്ലോക്ക് കാര്യാലയത്തിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസം എന്നിവയിലേക്കാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സി വി സുനിൽകുമാർ, പ്രീതി ഷാജു എന്നിവർ ധനകാര്യത്തിൽ കമ്മിറ്റി അംഗങ്ങളായി. വികസന കമ്മിറ്റിയിൽ എം കെ ശ്രീജ, അനില വിജീഷ്, വി സി ബിനോജ് എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേമകാര്യ കമ്മിറ്റിയിൽ ദീപു പ്രസാദ്, സുശീല, ബിജു കൃഷ്ണൻ എന്നിവർ അംഗങ്ങളായി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റിയിൽ പുഷ്പ രാജൻ, നസീബ എം എ എന്നിവരെ തിരഞ്ഞെടുത്തു.
2 സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ ജനുവരി 18ന് തിരഞ്ഞെടുക്കും.റിട്ടേണിങ് ഓഫീസർ റഫീക്ക ബീവി തിരഞ്ഞെടുപ്പ് യോഗത്തിൽ അധ്യക്ഷയായി.