ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുളള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുളള (ഒരു ഒഴിവ്) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (യോഗ്യത: പ്ലസ്ടു, ഡി.സി.എ) ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യതയുളളവര്‍ അസല്‍ പകര്‍പ്പുകള്‍ സഹിതം മെയ് രണ്ടിന് രാവിലെ 11ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ടെത്തണം.