ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റർ, പ്ലംബർ, വെൽഡർ, മെഷിനിസ്റ്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഒഴിവുകൾ നിലവിലുണ്ട്. ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് (13ന്) രാവിലെ പത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അഭിമുഖം നടക്കും. ഫോൺ:0471-2300484.